തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ കനത്തമഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ദുരിതം നേരിട്ട കേരളത്തിന് ആശ്വാസമായി മഴ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ല. പലയിടത്തും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നാളെ മുതൽ ബുധനാഴ്ച വരെ ഒരു ജില്ലയിലും ജാഗ്രതാനിർദേശം ഇല്ല. എന്നാൽ വ്യാഴാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ നാളെ മുതൽ ബുധനാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാൽ വ്യാഴാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.