കണ്ണൂര്‍ : ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം നടക്കുന്നത്. ടോയ് കാര്‍ കുട്ടി കളിക്കാന്‍ എടുക്കുന്ന സമയത്താണ് പാമ്പിനെ കണ്ടതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഏതാണ്ട് ആറടിയോളം നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. കാറിന്റെ ഉള്ളില്‍ ചുരുണ്ടുകിടക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.