കീവ് : യുക്രെയ്നിലേക്കു സൈന്യത്തെ അയക്കില്ലെന്നു യുഎസ് അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങൾക്കു സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാനാണു പുടിന്റെ നീക്കം. പുടിന്റെ മോഹങ്ങൾ യുക്രെയ്നിൽ ഒതുങ്ങില്ല. പുടിനുമായി ഇനി ചർച്ച നടത്താനില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യൻ ആക്രമണത്തിൽ ആദ്യ ദിനം 137 പേർ കൊല്ലപ്പെട്ടെന്നാണു യുക്രെയ്ൻ പറയുന്നത്. റഷ്യൻ മുന്നേറ്റം തുടരുന്നു. ആദ്യ ദിനം വിജയമാണെന്നു റഷ്യൻ സൈനികർ അറിയിച്ചു. ചെര്‍ണോബിൽ ആണവ നിലയം ഉൾപ്പെടുന്ന മേഖല നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുകയാണ്. റഷ്യയുടെ നടപടിയിൽ റഷ്യയിലടക്കം യുദ്ധവിരുദ്ധ പ്രകടനങ്ങൾ തുടങ്ങി. മോസ്കോയിലും മറ്റു റഷ്യൻ നഗരങ്ങളിലും ജനം തെരുവിലിറങ്ങി. റഷ്യയിൽ 1,700 പേർ അറസ്റ്റിലായി.