• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

മറ്റൊരാൾക്ക് ഹാനികരമായി ഉപയോഗിച്ചാൽ ബൈക്കും മാരകായുധം : ഹൈക്കോടതി

Web Desk 05 - News Kerala 24by Web Desk 05 - News Kerala 24
July 13, 2025
Reading Time: 1 min read
A A
0
മറ്റൊരാൾക്ക് ഹാനികരമായി ഉപയോഗിച്ചാൽ ബൈക്കും മാരകായുധം : ഹൈക്കോടതി

കൊച്ചി : മറ്റൊരാളെ കൊലപ്പെടുത്താനോ പരിക്കേൽപിക്കാനോ ഉപയോഗിക്കുന്നപക്ഷം മോട്ടോർ ബൈക്കും മാരകായുധത്തിന്‍റെ പരിധിയിൽവരുമെന്ന് ഹൈക്കോടതി. ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്ന വസ്‌തു ഏതായാലും അത് മാരകായുധമാണ്. പ്രണയത്തെ എതിർത്തതിന്‍റെ പേരിൽ പെൺസുഹൃത്തിൻറെ പിതാവിനെ ബൈക്കിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ തടവുശിക്ഷ റദ്ദാക്കാൻ കൊല്ലം പന്മന സ്വദേശി മനോജ് നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ നിരീക്ഷണം. അതേസമയം വിചാരണ കോടതി ഹരജിക്കാരന് വിധിച്ച ആറുമാസത്തെ സാധാരണ തടവുശിക്ഷ കോടതി പിരിയുംവരെ മാത്രം തടവാക്കി ഇളവ് അനുവദിച്ചു.

2005 മേയ് 11ന് രാത്രി ഇടപ്പള്ളിക്കോട്ട ജംഗ്ഷന്‍ പന്മന ആശ്രമം പബ്ലിക് റോഡിലൂടെ പോകുമ്പോള്‍ ചവറ സ്വദേശിയെ ബൈക്കിടിപ്പിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയാണ് ഹര്‍ജിക്കാരൻ. കീഴ്‌ചുണ്ടിന് മുറിവേറ്റ് ചികിത്സയിലായ ചവറ സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. തൻറെ മകളുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്ത‌തിലെ പ്രകോപനത്തെതുടർന്നാണ് ബൈക്കിടിപ്പിച്ചതെന്നായിരുന്നു പരാതി. മാരകായുധങ്ങളുപയോഗിച്ച് മുറിവേൽപിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതി ആറുമാസം സാധാരണ തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇത് ചോദ്യംചെയ്ത് അപ്പീൽ നൽകിയെങ്കിലും കൊല്ലം അഡീഷണല്‍ സെഷൻസ് മൂന്നാം കോടതി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും ബൈക്ക് മാരകായുധമായി കണക്കാക്കിയിട്ടില്ലാത്തതിനാൽ ഹര്‍ജിക്കാരനെതിരെ ചുമത്തിയ വകുപ്പ് നിലനിൽക്കില്ലെന്നുമായിരുന്നു വാദം. എന്നാൽ മാരകായുധങ്ങളായി മൂർച്ചയുള്ള ആയുധങ്ങൾ, വിഷം, പൊള്ളലേൽപിക്കുന്ന വസ്‌തുക്കൾ തുടങ്ങിയവയെയാണ് പൊതുവെ പറയുന്നതെങ്കിലും ഉപകരണം എന്ന വാക്കിന് വിശാല അർഥം ഉള്ളതായി കോടതി നിരീക്ഷിച്ചു. ഉപയോഗിച്ച വസ്‌തു ഏതായാലും ലക്ഷ്യം കാണാൻ ഉപകരിച്ചിട്ടുണ്ടെങ്കിൽ അത് മാരകായുധമായി കണക്കാക്കാനാവുമെന്ന് സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. എന്നാൽ സംഭവം നടന്നിട്ട് 20 വർഷമായി. വിചാരണയടക്കം നടപടികളുമായി ഹര്‍ജിക്കാരൻ കഠിന പരീക്ഷണം നേരിടുകയും ചെയ്തു. പരാതിക്കാരൻറെ മകൾ വിവാഹിതയായി സമാധാനജീവിതം നയിക്കുകയാണ്. മുറിവ് ചെറുതായിരുന്നെന്ന് സാക്ഷിമൊഴിയുമുണ്ട്. ഈ സാഹചര്യത്തിൽ ശിക്ഷ ഇളവിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പിരിയുംവരെ തടവായി ശിക്ഷ കുറച്ചത്. എന്നാൽ 50,000 രൂപ നഷ്ടപരിഹാരമായി പരാതിക്കാരന് നൽകണമെന്ന് കോടതി നിർദേശിച്ചു.

ShareSendShareTweet
Previous Post

കേരള സര്‍വകലാശാലയിലെ ഫയല്‍ നീക്കത്തിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കാനുള്ള നീക്കവുമായി വി സി

Next Post

തൃശ്ശൂരിൽ റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
തൃശ്ശൂരിൽ റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി

തൃശ്ശൂരിൽ റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.