തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ബുധനാഴ്ച റെക്കോർഡ് വിലയിൽ എത്തിയ സ്വർണവില തുടർ ദിവങ്ങളിൽ കുറഞ്ഞിരുന്നു. ഇന്നലെ 360 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 74,000 ത്തിനും താഴെയെത്തി. ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73280 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1760 രൂപയാണ് പവന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7515 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 5855 രൂപയാണ്. 9 കാരറ്റ് സ്വർണത്തിന്റെ വില 3775 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.