• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് കേസ് നിലനില്‍ക്കില്ല ; ഹൈക്കോടതി

by Web Desk 05 - News Kerala 24
July 28, 2025 : 10:03 am
in Kerala
Reading Time: 1 min read
0
A A
0
ഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് കേസ് നിലനില്‍ക്കില്ല ; ഹൈക്കോടതി

കൊച്ചി : ഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് മടങ്ങിയ തുമായി ബന്ധപ്പെട്ട കേസ് നില നിൽക്കില്ലെന്ന് ഹൈക്കോടതി. 20000 രൂപയ്ക്കുമേലുള്ള തുക വായ്‌പയായോ നിക്ഷേപമായോ പണമായി കൈപ്പറ്റുന്നത് നിരോധിച്ചിട്ടുള്ള ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് പി.വി.കുഞ്ഞി കൃഷ്ണൻ്റെ ഉത്തരവ്. ഉത്തരവിന് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ പൂർത്തിയായ കേസുകൾക്കും ഉത്തരവ് ബാധകമായിരിക്കില്ല. ആരെങ്കിലും 20000 രൂപയ്ക്കു മേലുള്ള തുക ആദായനികുതി നിയമത്തിനു വിരുദ്ധമായി മറ്റൊരാൾക്ക്‌ നൽകിയിട്ട് വായ്പയ്ക്ക് പകരം ചെക്ക് സ്വീകരിച്ചാൽ പണം തിരിച്ചു ലഭിക്കുന്നതിന്റെ ഉത്തരവാദിത്തം പണം നൽകിയയാൾക്കാണ്. അല്ലെങ്കിൽ അത്തരത്തിലുള്ള ഇടപാടിന് സാധുവായ വിശദീകരണം നൽകണം. പണമായി നൽകിയ 9 ലക്ഷം രൂപയുടെ വായ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മുടങ്ങിയതിന്റെ പേരിൽ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പത്തനംതിട്ട സ്വദേശി പി.സി.ഹരിയാണ് ഹർജി നൽകിയത്. ചെക്ക് മടങ്ങിയതിന് പത്തനംതിട്ട മജിസ്ട്രേട്ട് കോടതി നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് നിയമ പ്രകാരമുള്ള കുറ്റത്തിന് ഉൾപ്പെടെ ഹർജിക്കാരനെ ഒരു വർഷം സാധാരണ തടവിനും 9 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഇത് അഡീഷനൽ സെഷൻസ് കോടതി ശരിവെച്ചു. തുടർന്നാണു ഹൈക്കോടതിയിൽ പരാതി നൽകിയത്. ആദായനികുതി വകുപ്പ് 269 എസ് എസ് പ്രകാരം 20,000 രൂ പയിൽ കൂടുതലുള്ള തുക ബാങ്ക് അക്കൗണ്ട് വഴിയെ കൈമാറാവൂ എന്ന് വ്യക്തമാക്കുന്നതിനാൽ നിയമവിരുദ്ധ പണം കൈമാറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതല്ലെങ്കിൽ പണമായി നൽകാനുള്ള കാരണം വ്യക്തമാക്കണം അതല്ലാത്ത ഇടപാടുകൾക്ക്‌ സാധൂകരണം നൽകുന്നത് നിയമവിരുദ്ധ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകും കോടതിയിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥിതിയിലേക്ക് അത് മാറും. അക്കൗണ്ട് പേചെക്ക്, അക്കൗണ്ട് പേ ബാങ്ക് ഡ്രാഫ്റ്റ് അതല്ലെങ്കിൽ ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ യിലൂടെ മാത്രമേ 20,000 രൂപയിലേറെയുള്ള തുക കൈമാറാനാ കൂയെന്നും കോടതി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാലമ്പല ദര്‍ശനവും പഞ്ചപാണ്ഡവക്ഷേത്ര യാത്രകളും ഒരുക്കി കെ.എസ്.ആര്‍.ടി.സി

Next Post

വാഹനാപകട നഷ്ടപരിഹാര കേസ് : വൻ തുക ഫീസ് ആവശ്യപ്പെട്ട അഭിഭാഷകന്റെ എൻറോൾമെന്ററ മൂന്ന് വർഷത്തേക്ക് റദ്ദാക്കി സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹനാപകട നഷ്ടപരിഹാര കേസ് : വൻ തുക ഫീസ് ആവശ്യപ്പെട്ട അഭിഭാഷകന്റെ എൻറോൾമെന്ററ മൂന്ന് വർഷത്തേക്ക് റദ്ദാക്കി സുപ്രീം കോടതി

വാഹനാപകട നഷ്ടപരിഹാര കേസ് : വൻ തുക ഫീസ് ആവശ്യപ്പെട്ട അഭിഭാഷകന്റെ എൻറോൾമെന്ററ മൂന്ന് വർഷത്തേക്ക് റദ്ദാക്കി സുപ്രീം കോടതി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല ; ഒരു പവന് 73,280 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല ; ഒരു പവന് 73,280 രൂപ

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടക്കേസിലെ മുഖ്യ പ്രതിയെ പിടികൂടി

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടക്കേസിലെ മുഖ്യ പ്രതിയെ പിടികൂടി

കന്യാസ്ത്രീകളുടെ മോചനത്തിന് നമ്മളെല്ലാവരും ഒരുമിക്കണം : മന്ത്രി പി എ മുഹമ്മദ് റിയാസ്

കന്യാസ്ത്രീകളുടെ മോചനത്തിന് നമ്മളെല്ലാവരും ഒരുമിക്കണം : മന്ത്രി പി എ മുഹമ്മദ് റിയാസ്

തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021