കൊച്ചി : മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായി എന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു. സംസ്ഥാനത്തെ ബാങ്കുകൾ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളിയത് മാതൃകയാക്കി കൂടെയെന്നും കോടതി ചോദിച്ചു. ഈ മാസം 13 നകം തീരുമാനം അറിയിക്കാൻ കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു.