തിരുവനന്തപുരം : കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് ഇല്ലെന്ന് ഉറപ്പിച്ച് സര്‍ക്കാര്‍. ചട്ടവിരുദ്ധമായി ഗവര്‍ണര്‍ പെരുമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടും. സര്‍വകലാശാലകളുടെ ചട്ടത്തിനനുസരിച്ച് നിയമനം നടത്തിയില്ല. സര്‍ക്കാര്‍ നല്‍കിയ പാനല്‍ പരിഗണിച്ചില്ല. താല്‍ക്കാലിക വിസി നിയമനത്തിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ ഏത് നീക്കവും നിയമപ്രകാരം നേരിടാനാണ് ഗവര്‍ണറുടെയും തീരുമാനം.