തിരുവനന്തപുരം : സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു. ഇടതു സര്‍ക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലും തീരുമാനങ്ങള്‍. ഗവര്‍ണര്‍ വിഷയത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്നും സമ്മേളനം വിമര്‍ശിച്ചു. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഐഎമ്മിന്റെ ശ്രമം. വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. സിപിഐ വകുപ്പുകളോടും അവഗണന കാണിക്കുന്നു.
സിവില്‍ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു. ആവശ്യത്തിനു ഫണ്ട് നല്‍കുന്നില്ല അതേസമയം സിപിഐഎം ഭരിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന് യഥേഷ്ടം സഹായം നല്‍കുന്നുവെന്നും വിമര്‍ശനമുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ തിരുത്തലിന് തയാറാകണമെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. ഇടത് മുന്നണി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും രാഷ്ട്രീയ റിപോര്‍ട്ട് ആവശ്യപ്പെടുന്നു. വൈകിട്ട് ആറരയോടുകൂടി പൊതുചര്‍ച്ച സമാപിക്കും. ഇതിനു ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയും.