നേപ്പിൾസ് : റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരേ ഫുട്ബോൾ ക്ലബ്ബുകളായ ബാഴ്സലോണയും നാപ്പോളിയും. യൂറോപ്പ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെയും ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയുടെയും താരങ്ങൾ യുദ്ധം നിർത്തൂ എന്നെഴുതിയ ബാനറുകളുമായി അണിനിരന്നു. നാപ്പോളിയിലെ ഡിയഗോ മാറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനു തൊട്ടുമുമ്പാണ് താരങ്ങൾ റഷ്യൻ സൈനിക നടപടിക്കെതിരേ രംഗത്തെത്തിയത്.
യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടിയെ ഒറ്റക്കെട്ടായി അപലപിക്കുന്നതാണ് ഈ പ്രവൃത്തിയെന്ന് ബാഴ്സലോണ ക്ലബ്ബ് പ്രസ്താവനയിൽ വ്യക്തമാക്കി. പാശ്ചാത്യരാജ്യങ്ങളുടെയും മറ്റും എതിർപ്പും ഉപരോധങ്ങളും വകവെയ്ക്കാതെ വ്യാഴാഴ്ചയാണ് റഷ്യ യുക്രൈൻ ആക്രമിച്ചത്.