കാക്കനാട് : നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരെ വീണ്ടും ശബ്ദ പരിശോധനയ്ക്കു വിധേയരാക്കി. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രഹസ്യമായിട്ടായിരുന്നു പരിശോധന. കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ ശബ്ദ പരിശോധന രണ്ടാഴ്ച മുൻപ് ഇവിടെ നടത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനായിരുന്നു അന്നത്തെ പരിശോധന.