കൊച്ചി:  കോടതികളുടെ പ്രവര്‍ത്തനം ഇനിമുതല്‍ സാധാരണ നിലയിലേയ്ക്ക്. തിങ്കളാഴ്ച മുതലാണ് കോടതികള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്നും മാറി നേരിട്ട് കേസുകള്‍ കേള്‍ക്കുക.
കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 17 മുതലായിരുന്നു കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കിയിരുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണ വിധേയമായതിനാല്‍ കോടതി മുറിയ്ക്കകത്ത്  തന്നെ ഇനി മുതല്‍ വാദം കേള്‍ക്കും.അതേ സമയം അഭിഭാഷകര്‍ ആവശ്യപ്പെടുന്നതനുസരിച്ച്  ഓണ്‍ലൈനായും കേസ് കേള്‍ക്കുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു
 
			
















 
                

