തിരുവനന്തപുരം : കൂടുതൽ പേർ പോളണ്ട് അതിർത്തിയിലേക്ക് നീങ്ങരുതെന്ന് നയതന്ത്ര വിദഗ്ധനും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ വേണു രാജാമണി. എംബസി അധികൃതരുടെ അനുവാദം ലഭിച്ചിട്ടേ ഇനി നീങ്ങാവൂ. അതിർത്തിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോളണ്ട് അതിർത്തിയിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിർദേശം. യുക്രെയ്ൻ–പോളണ്ട് ശെഹ്നി അതിർത്തിയിലാണു സംഘര്ഷമുണ്ടായതെന്നു വിദ്യാർഥികൾ പറഞ്ഞു. അതിർത്തി കടക്കാനെത്തുന്നവരെ യുക്രെയ്ൻ സേന തിരിച്ചയയ്ക്കുന്നുവെന്നും ആകാശത്തേക്കു വെടിവച്ചെന്നും ലാത്തിച്ചാർജ് നടത്തിയെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു. കൂട്ടം കൂടി നിൽക്കുന്നവർക്കു നേരെ വാഹനം ഓടിച്ചുകയറ്റുന്നതായും വിദ്യാർഥികൾ പറഞ്ഞു.