ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയടക്കം നിര്‍ണ്ണായക മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതുകയാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ ഇതുവരെ 25 ശതമാനം പോളിംഗ് നടന്നു.12 ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. രാവിലെ പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കാണുണ്ടായത്. അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ 12 മണിയോടെ പോളിംഗ് ശതമാനം ഇരുപത് കഴിഞ്ഞു.
പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു. എന്നാൽ കര്‍ഷക പ്രക്ഷോഭം വോട്ടിംഗില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ലെന്നാണ് ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും സിരാതു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ, കോണ്‍ഗ്രസ് നേതാവും റാംപൂര്‍ ഖാസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആരാധന മിശ്ര തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.