കോഴിക്കോട്: കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പാ ഇടപാടുകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ പോലീസ് തലപ്പത്ത് പൊരിഞ്ഞ പോര്. ഡിജിപി പദവിയിലുള്ള ടോമിൻ ജെ.തച്ചങ്കരിയും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറും നേർക്കുനേർ നിന്നുള്ള പോരാട്ടത്തിനിടയിൽ വിജിലൻസ് ആസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസും ലഭിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനു ശേഷം ക്രമസമാധാനച്ചുമതലയുള്ള ഡിജിപി പദവി ആർക്ക് എന്ന ചോദ്യത്തിന്റെ കൂടി ഭാഗമാണ് ഈ വിവാദം എന്ന ആരോപണവും ഉയരുന്നുണ്ട്.