• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എൽഐസിയിൽ ഐപിഒക്ക് തൊട്ടുമുൻപ് നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി

by Web Desk 01 - News Kerala 24
February 28, 2022 : 6:07 pm
in India, News
Reading Time: 1 min read
0
A A
0
എൽഐസിയിൽ ഐപിഒക്ക് തൊട്ടുമുൻപ് നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി

ദില്ലി : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൽഐസി) 20% വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന നയ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ പൊതുമേഖലാ ബാങ്കുകൾക്ക് തുല്യമായ നിലയിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും വിദേശത്ത് നിന്ന് നേരിട്ട് നിക്ഷേപമെത്തും. പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമത്തിലൂടെ എൽഐസിയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ അനുവദിക്കുമ്പോഴും എൽഐസി സംരക്ഷിത വിഭാഗത്തിലായിരുന്നു. എന്നാൽ ഇവിടെയാണ് മാറ്റം വരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനായി എൽഐസി മുന്നോട്ട് പോകുമ്പോഴാണ് ഈ നിർണായക മാറ്റവും ഉണ്ടായത്. അഞ്ച് ശതമാനം ഓഹരി വിറ്റഴിച്ച് എട്ട് ബില്യൺ ഡോളർ സമാഹരിക്കാനാണ് എൽഐസിയിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. റഷ്യ – യുക്രൈൻ യുദ്ധം ഓഹരി വിപണിയെ പുറകോട്ട് വലിക്കുന്ന സാഹചര്യത്തിൽ എൽഐസി ഐപിഒ നീട്ടിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു.

എന്നാൽ കേന്ദ്രസർക്കാർ വൃത്തങ്ങൾ ഇതെല്ലാം നിഷേധിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി മാത്രമല്ല ലോകത്തിൽ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമന്മാരിൽ ഒന്നാണ് നിലവില്‍ എല്‍ഐസി. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന് സ്വന്തമാണ്. സ്വകാര്യവത്കരിക്കുന്ന അഞ്ച് ശതമാനം ഓഹരികളിൽ പത്ത് ശതമാനം വരെ എൽഐസിയുടെ വിവിധ പോളിസി ഉടമകള്‍ക്കുള്ളതായിരിക്കും.

ഇന്‍ഷൂറന്‍സ് രംഗത്ത് 60 വർഷത്തെ അനുഭവ സമ്പത്തുള്ള ഭീമൻ കമ്പനിയാണ് എല്‍ഐസി. രണ്ടായിരത്തിലധികം ശാഖകളും ഒരു ലക്ഷത്തിലധികം ജീവനക്കാരുമുള്ള സ്ഥാപനമാണിത്. ഏകദേശം 286 ദശലക്ഷം പോളിസികളും എൽഐസിക്കുണ്ട്. ഏകദേശം 530 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് എൽഐസിക്കുള്ളത്. സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ 39.49 ട്രില്യണ്‍ രൂപ നിക്ഷേപമുണ്ട്. അതില്‍ 9.78 ട്രില്യണ്‍ ഇക്വിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും നിഫ്റ്റി 200, ബിഎസ്ഇ 200 സൂചികകളിലെ കമ്പനികളാണ്.

എല്‍ ഐ സിയുടെ ഓഹരി വിറ്റഴിക്കാന്‍ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ഈ മാസം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലും എല്‍ഐസി വിൽപന ഉള്‍പ്പെട്ടിരുന്നു. കെ-ഫിന്‍ ടെക്‌നോളജീസിനാണ് ഓഹരിവില്പനയുടെ ചുമതല നൽകിയിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും എൽഐസി ലിസ്റ്റ് ചെയ്യും. സാധാരണ രീതിയില്‍ ഐപിഒയ്ക്ക് രേഖകള്‍ സമര്‍പ്പിച്ചാല്‍ സെബി അനുമതി ലഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. എന്നാല്‍ എല്‍ഐസിയുടെ കാര്യത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ആങ്കർ ഇൻവെസ്റ്റർമാർക്കുള്ള ഓഫറാണ് മാർച്ച് 11 ന് നടക്കുക. മറ്റ് നിക്ഷേപകർക്ക് മാർച്ച് 13 മുതൽ ഓഫർ സമർപ്പിക്കാനാവും. എന്നാൽ ഐപിഒ തീയതിയുമായി ബന്ധപ്പെട്ട വാർത്തകളോട് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്രസർക്കാരും ഇതുവരെ തീയതി വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Next Post

കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്ക് ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്ക് ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്ക് ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ മുടങ്ങി ;  ഇടപെട്ട് മന്ത്രി

റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ മുടങ്ങി ; ഇടപെട്ട് മന്ത്രി

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തി ;  ഇടുക്കി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തി ; ഇടുക്കി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

തിരുവല്ലത്തെ കസ്റ്റഡി മരണം :  സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവല്ലത്തെ കസ്റ്റഡി മരണം : സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021