• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമർപ്പിച്ചേക്കും

by Web Desk 06 - News Kerala 24
March 1, 2022 : 6:54 am
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമർപ്പിച്ചേക്കും. വിചാരണ നടക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കുക. മാർച്ച് ഒന്ന് വരെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ക്രൈംബ്രാഞ്ചിന് വിചാരണാ കോടതി സമയം അനുവദിച്ചത്. എന്നാൽ അന്തിമ റിപ്പോർട്ട് വൈകാനാണ് സാധ്യത. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും താൻ അതിന് സാക്ഷിയാണെന്നുമായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. അതേസമയം, പ്രധാന കേസിൽ വിചാരണ പൂർത്തിയാക്കാൻ കോടതി 6 മാസത്തെ സാവകാശം കൂടി തേടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ തുടരന്വേഷണം. എന്നാൽ, തുടരന്വേഷണതിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു.

തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ന് മഹാശിവരാത്രി ; ബലിതർപ്പണത്തിന്‌ ഒരുക്കങ്ങളായി

Next Post

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി

യുക്രെയ്ൻ അഭയാർഥികൾക്കുവേണ്ടി ഹോളിവുഡ് താരദമ്പതികളുടെ ധനശേഖരണ ദൗത്യം

യുക്രെയ്ൻ അഭയാർഥികൾക്കുവേണ്ടി ഹോളിവുഡ് താരദമ്പതികളുടെ ധനശേഖരണ ദൗത്യം

ഭാര്യ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തു ; വിവാഹമോചനം തേടി യുവാവ്

ഭാര്യ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തു ; വിവാഹമോചനം തേടി യുവാവ്

തിരുവനന്തപുരത്ത്‌ പോലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടത്തും

തിരുവനന്തപുരത്ത്‌ പോലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടത്തും

ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി ഓപ്പറേഷന്‍ ഗംഗ ; രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും

ഇന്ത്യ രക്ഷാ ദൗത്യം തുടരുന്നു ; രണ്ട് വിമാനങ്ങൾ ഇന്ന് ഡൽഹിയിലെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021