ദില്ലി : രാജ്യത്ത് കൊവിഡ് തീവ്രവ്യാപനത്തില്‍ വലിയ കുറവ്. 6,915 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 42,931,045 ആയി.തിങ്കളാഴ്ച 1,822,513 ഡോസ് കൊവിഡ് വാക്സിനാണ് വിതരണം ചെയ്തത്. 1,777,025,914 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 24 മണിക്കൂറിനിടെ 10,129 പേര് രോഗമുക്തരായി. 0.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 180 കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 514,023 ആണ് ആകെ മരണനിരക്ക്. മഹാരാഷ്ട്ര- 1,43,701, കേരം-65,333, കര്‍ണാടക-39,950, തമിഴ്നാട്- 38,004, ഡല്‍ഹി- 26,122, ഉത്തര്‍പ്രദേശ്-23,456, പശ്ചിമ ബംഗാള്‍- 21,176 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആകെ മരണനിരക്ക്.