റിയാദ് : മക്ക വിശുദ്ധ പള്ളിയിലെ പ്രധാന കവാടങ്ങളുടെ ബോര്‍ഡില്‍ ക്യൂ.ആര്‍ കോഡ് പതിച്ചു. സന്ദര്‍ശകര്‍ക്ക് പള്ളിയുടെ പ്രധാന കവാടങ്ങളുടെ പ്രത്യേകതങ്ങളും അവയുടെ പേരുകളും ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. ഹറമിലെത്തുന്നവര്‍ക്ക് പ്രധാന വാതിലുകള്‍ പരിചയപ്പെടുത്തുകയും അവയിലൂടെ സേവനങ്ങള്‍ നല്‍കുകയുമാണ് ബാര്‍കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹറം സേവനകാര്യ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ജാബിരി പറഞ്ഞു. ക്യൂ.ആര്‍ കോഡ് പതിച്ച വാതിലിനെയും അതിന്റെ പേരിന്റെ കാരണത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ബാര്‍കോഡിലൂടെ കാണാനാകും. കിങ് അബ്ദുല്‍ അസീസ് ഗേറ്റിനടുത്ത് സ്ഥാപിച്ച നെയിംബോര്‍ഡിലാണ് ആദ്യം ക്യൂ.ആര്‍ കോഡ് സ്ഥാപിച്ചിരിക്കുന്നത്.