ബോളിവുഡ് താരങ്ങളായ സൽമാന് ഖാനും സോനാക്ഷിസിന്ഹയും പരസ്പരം മോതിരം കൈമാറുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. താരങ്ങളുടെ ഫാന്പേജുകൾ വരെ ചിത്രം പങ്കുവെച്ചതോടെ സംഭവത്തിന്റെ നിചസ്ഥിതി അറിയാതെ അന്ധാളിച്ച് നിൽക്കുകയായിരുന്നു പ്രേഷകർ. എന്നാൽ ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണ് ഈ ചിത്രമെന്ന് സൂക്ഷമമായി നിരീക്ഷിച്ചാൽ മനസ്സിലാകും.
രഹസ്യമായി ഇരുവരുടെയും വിവാഹം നടന്നുവെന്നാണ് ആദ്യം എല്ലാവരും പ്രതീക്ഷിച്ചത്. താരങ്ങളുടെ ആരാധകർ ഇരുവർക്കും ആശംസകൾ വരെ അറിയിച്ചിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇല്ലാതിരുന്നതോടെ ചിത്രത്തിന്റെ ആധികാരികതയിലേക്ക് സംശയം നീളുകയായിരുന്നു.