• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേന്ദ്ര ഏജൻസികളെ ഭയന്ന് എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയുമായി കൂട്ടുകൂടുന്നു -പ്രിയങ്ക ഗാന്ധി

by Web Desk 04 - News Kerala 24
March 2, 2022 : 3:56 pm
in India, News
Reading Time: 1 min read
0
A A
0
കേന്ദ്ര ഏജൻസികളെ ഭയന്ന് എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയുമായി കൂട്ടുകൂടുന്നു -പ്രിയങ്ക ഗാന്ധി

ലഖ്നോ: കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയും ബി.ജെ.പിക്കെതിരെ പോരാടുന്നതിന് പകരം കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെ ഭയന്ന് കാവി പാർട്ടിയുമായി കൂട്ടുകൂടുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിലെ സിദ്ധാർത്ഥനഗറിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് പ്രിയങ്കയുടെ ആരോപണം.

തൊഴിൽ നൽകി ജനങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന് പകരം സൗജന്യ റേഷനിൽ അവരെ ആശ്രിതരാക്കുക മാത്രമാണ് ബി.ജെ.പി ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പോരാടുന്നത് കോൺഗ്രസ് മാത്രമാണെന്നും എസ്.പിയും, ബിഎസ്.പിയും, ബി.ജെ.പിയുമായി കൂട്ടുകൂടി ജാതി-മത കാർഡുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് കരുതുന്നതെന്നും ജനങ്ങൾക്ക് തൊഴിൽ നൽകാനോ കാർഷിക മേഖലയെയോ സ്ത്രീകളെയോ ശക്തിപ്പെടുത്താൻ വേണ്ടി ഇതുവരെ ഒന്നും ചെയ്യാത്തവർ ഇപ്പോഴും വിജയം ഉറപ്പാണെന്ന് അവകാശവാദമുന്നയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരത്വ രജിസ്ട്രേഷനുമെതിരായ (എൻ.ആർ.സി) പ്രതിഷേധങ്ങൾക്കിടയിലുണ്ടായ മരണങ്ങളും, ഹത്രാസും, ലഖിംപൂർ ഖേരി വിഷയവുമുൾപ്പടെ പ്രസംഗത്തിൽ പരാമർശിച്ച പ്രിയങ്ക എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ഇരകളെ സന്ദർശിക്കാനോ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനോ തയ്യാറായിട്ടില്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതി വീടിന് പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഇരുവരും പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുക്കിയപ്പോൾ കോൺഗ്രസ്സ് മാത്രമാണ് അവരെ ഓർത്തതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചാൽ ബി.ജെ.പിക്കെതിരെ പോരാടുമെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ തെറ്റായ ധാരണയുണ്ടാക്കുകയാണെന്നും എന്നാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദി ഗവൺമെന്‍റ് അവരെ വീണ്ടും മൂലക്കിരുത്തുക മാത്രമാണുണ്ടാവുകയെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ ജാതിയെയും മതത്തെയും കുറിച്ച് സംസാരിക്കുന്നവർക്ക് വോട്ട് നൽകാതെ എല്ലാവരും അവരുടെ ഉന്നമനത്തിന് വേണ്ടി ജാതി മത ഭേദമന്യേ വോട്ട് ചെയ്യണമെന്നഭ്യർത്ഥിച്ച കോൺഗ്രസ് നേതാവ് പൊതുവേദികളിൽ പാകിസ്ഥാനും, ഭീകരവാദവും, റഷ്യ- യുക്രെയ്ൻ വിഷയവും സംസാരിക്കുന്നവർ ഇത്തരം വിഷയങ്ങൾ ജനങ്ങൾക്ക് ഉപജീവനം നേടി കൊടുക്കുക്കില്ലെന്ന് മനസ്സിലാക്കണമെന്നും കൂട്ടിച്ചേർത്തു.

ജാതി മത ഭേദമന്യേ കോൺഗ്രസ് പാർട്ടി മാത്രമാണ് ജനങ്ങൾക്കായി തെരുവിലിറങ്ങി പോരാടിയതെന്നും ബി.ജെ.പി ഉൾപ്പടെയുള്ള പാർട്ടികൾ ജാതി കാർഡുകളിറക്കുമ്പോൾ നിങ്ങളവർക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതിനാലാണ് അവരതൊരു ശീലമാക്കിയതെന്നും ആ ശീലം നിങ്ങൾ തന്നെ മാറ്റി കൊടുക്കണമെന്നും പ്രിയങ്ക ജനങ്ങളോട് അഭ്യർത്ഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം ജില്ലയിൽ കശുമാവ് കൃഷി അപ്രത്യക്ഷമാകുന്നു

Next Post

പുതിയ ഉപഗ്രഹത്തിന് പുനീത് രാജ്കുമാറിന്റെ പേരിട്ട് കർണാടകയിലെ വിദ്യാർഥികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുതിയ ഉപഗ്രഹത്തിന് പുനീത് രാജ്കുമാറിന്റെ പേരിട്ട് കർണാടകയിലെ വിദ്യാർഥികൾ

പുതിയ ഉപഗ്രഹത്തിന് പുനീത് രാജ്കുമാറിന്റെ പേരിട്ട് കർണാടകയിലെ വിദ്യാർഥികൾ

പോലീസ് കഥയുമായി വീണ്ടും മാർട്ടിൻ പ്രക്കാട്ട് –  ജോജു കൂട്ടുകെട്ട് ;  ‘ഇരട്ട’

പോലീസ് കഥയുമായി വീണ്ടും മാർട്ടിൻ പ്രക്കാട്ട് - ജോജു കൂട്ടുകെട്ട് ; 'ഇരട്ട'

കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ കിണറിൽ വീണു ; പുറകെ എടുത്ത് ചാടി ഐഫയും – ധീരതയ്ക്ക് കൈയടിച്ച് നാട്ടുകാർ

കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ കിണറിൽ വീണു ; പുറകെ എടുത്ത് ചാടി ഐഫയും - ധീരതയ്ക്ക് കൈയടിച്ച് നാട്ടുകാർ

പബ്ജി കളിക്കുന്നതിനിടെ തർക്കം ;  യുവാവിനെ കുത്തിക്കൊന്നു

പബ്ജി കളിക്കുന്നതിനിടെ തർക്കം ; യുവാവിനെ കുത്തിക്കൊന്നു

റഷ്യയ്ക്ക് യുക്രൈനെ കിട്ടില്ല ; ആയുധങ്ങൾ കൊണ്ട് കീഴ്‌പ്പെടുത്താനാകില്ല-  സെലൻസ്‌കി

റഷ്യയ്ക്ക് യുക്രൈനെ കിട്ടില്ല ; ആയുധങ്ങൾ കൊണ്ട് കീഴ്‌പ്പെടുത്താനാകില്ല- സെലൻസ്‌കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021