കീവ്: ഉക്രയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റഷ്യ. ഉക്രയ്‌നിലെ ഇന്ത്യക്കാർക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്നും റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. കിഴക്കൻ ഉക്രയ്‌നിലെ ഹർകീവ്, മറ്റ് ഭാഗങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി നവീൻ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യ അന്വേഷണം നടത്തുമെന്നും നവീന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും അംബാസഡർ അറിയിച്ചു. റഷ്യ വഴി ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. യുഎന്നിലെ നിഷ്‌പക്ഷ നിലപാട് ഇന്ത്യ തുടരണമെന്നും ഡെനിസ് അലിപോവ് അഭ്യർത്ഥിച്ചു.