കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വനിതയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിവസത്തിലായിരുന്നു സംഭവം നടന്നത്. പതാകയെ അപമാനിച്ച സംഭവം ശ്രദ്ധയില്‍പെട്ടതോടെ സുരക്ഷാ വകുപ്പുകള്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.