തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ലോകായുക്തയിൽ ഇന്നും വാദം തുടരും. മന്ത്രിസഭയുടെ അംഗീകാരാത്തോടെയാണ് ധനസഹായം അനുവദിച്ചതെന്നും സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, പണം ദുർവിനിയോഗം നടത്തിയാൽ മന്ത്രിമാർ ഉത്തരവാദികളാണെന്ന് നിരവധി കോടതി വിധികളുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ എതിർവാദം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാവിന്റെയും കുടുംബത്തിന്റെ കടങ്ങള്‍ തീർക്കാൻ നൽകിയെന്ന ഹർജിയാണ് പരിഗണിക്കുന്നത്.
കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള പണം നൽകിയെന്നും പരാതിക്കാരനായ ശശികുമാർ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.