ദില്ലി :രാജ്യത്ത് 6561 കൊവിഡ് കേസുകള്‍ കൂടി പുതുതായി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,29,38,599 ആയി. ആക്ടീവ് കേസുകളില്‍ 85,680 കേസുകളാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 142 പേരാണ് മരണപ്പെട്ടത്. 60 ശതമാനമാണ് ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 77,152 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇന്നലെ 14,947 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,23,53,620 ആയി. 98. 62 ശതമാനമാണ് രോഗമുക്തി നിരക്ക്. 178.02 കോടി ഡോസ് കൊവിഡ് വാക്സിനാണ് ഇതിനോടകം വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.