കൊച്ചി: മൂന്‍ സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായി പാര്‍ട്ടിയിലെ ഐക്യത്തിന്റെ വിളംബരമാണ് ഈ സമ്മേളനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ്‍. പാര്‍ട്ടി സമ്മേളനത്തിലെ സംഘടനാ ചര്‍ച്ചയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു കോടിയേരി.
എല്ലാ പ്രശ്‌നങ്ങളേക്കുറിച്ചും ചര്‍ച്ചചെയ്യാനുള്ള ഒരു അന്തരീക്ഷം ഇന്ന് പാര്‍ട്ടിക്കകത്തുണ്ട്. നയപ്രശ്‌നത്തെ കുറിച്ചുള്ള രേഖ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് പാര്‍ട്ടിക്കുള്ളില്‍ വന്ന മാറ്റത്തിന്റെ സൂചനയാണ്. നയരേഖയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പ്രധാനമായും കാര്‍ഷിക മേഖലയെ സംബന്ധിക്കുന്നതാണ്.പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പ്രാദേശിക സംഘടാ പ്രശ്‌നങ്ങളില്‍ ശക്തമായ നടപടി വേണമെന്ന ആവശ്യവുമുയര്‍ന്നു. രാഷ്ട്രീയ സംഘടനാ ഇടപെടലിനെ ചര്‍ച്ചയില്‍ പ്രതിനിധികള്‍ പിന്തുണച്ചുവെന്നും കോടിയേരി പറഞ്ഞു.