• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുപ്രീംകോടതി വിധി : റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് 913 പേർക്ക് നിയമനം

by Web Desk 04 - News Kerala 24
March 4, 2022 : 6:39 am
in Kerala, News
Reading Time: 1 min read
0
A A
0
സുപ്രീംകോടതി വിധി :  റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് 913 പേർക്ക് നിയമനം

തിരുവനന്തപുരം: സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടിയേറ്റതോടെ അഞ്ച് വർഷം മുമ്പ് വിവേചനപരമായി റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിയമന ശിപാർശ നൽകാൻ പി.എസ്.സി നടപടി ആരംഭിച്ചു. 2016 ഡിസംബർ 30ന് റദ്ദാക്കിയ റാങ്ക് പട്ടികകളിൽനിന്ന് 913 പേർക്കാണ് ഉത്തരവിന്‍റെ ബലത്തിൽ പുതുതായി നിയമനം ലഭിക്കുക.

200ഓളം റാങ്ക് പട്ടികകളാണ് പി.എസ്.സി അന്ന് റദ്ദാക്കിയതെങ്കിലും കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച 16 റാങ്ക് പട്ടികകളിൽ 2016 ഡിസംബർ 31നും 2017 ജൂൺ 29നുമിടയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത 12 റാങ്ക് ലിസ്റ്റുകളിൽ മാത്രമാണ് നിയമന ശിപാർശ നൽകുക. ഇതോടെ വിവിധ ജില്ലകളിലെ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, അസി. സർജൻ, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.എ, വാട്ടർ അതോറ്റി ഓവർസിയർ, കെ.എസ്.ഇ.ബി മസ്ദൂർ, ഡ്രൈവർ ഗ്രേഡ് 2, വാട്ടർ അതോറിറ്റി മീറ്റർ റീഡർ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലുള്ളവർക്ക് വരുംമാസങ്ങളിൽ നിയമന ശിപാർശ ലഭിക്കും. കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്ന പി.എസ്.സിയുടെ വാദം തള്ളി കഴിഞ്ഞ ഫെബ്രുവരി 15ലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

2016 ജൂൺ 30ന് റദ്ദാകാനിരുന്ന വിവിധ റാങ്ക് പട്ടികകളുടെ കാലാവധി സർക്കാറിന്‍റെ ശിപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 30 വരെ പി.എസ്.സി നീട്ടിയിരുന്നു. പിന്നീട് സർക്കാർ രണ്ടാമത് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 31 മുതൽ 2017 ജൂൺ 29 വരെയായി ആറുമാസം നീട്ടി നൽകി. ഇതിനെതിരെ ഉദ്യോഗാർഥികൾ നൽകിയ ഹരജിയിൽ നാലരവർഷം കഴിയാത്ത എല്ലാ പട്ടികയിലുള്ളവർക്കും രണ്ടാമത് പട്ടിക നീട്ടാനെടുത്ത തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള ഹൈകോടതി വിധിച്ചു.

ഇതിനെതിരെ പി.എസ്‌.സി നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. പ്രത്യേക കാലയളവിലെ റാങ്ക് പട്ടികകൾ മാത്രം തെരഞ്ഞെടുത്തത് കാലാവധി നീട്ടുന്നത് വിവേചനപരവും അന്യായവുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സർക്കാറിന്‍റെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന പി.എസ്.സിയുടെ വാദവും കോടതികൾ അംഗീകരിച്ചില്ല. സർക്കാർ നിർദേശിച്ചാലും മനസ്സിരുത്തി പരിശോധിച്ച് നിയമപ്രകാരമുള്ള നടപടിയാണ് അതിൽ കമീഷൻ സ്വീകരിക്കേണ്ടതെന്നായിരുന്നു കോടതിയുടെ വിമർശനം. എതിരഭിപ്രായങ്ങൾ വകവെക്കാതെ ചെയർമാന്‍റെ നേതൃത്വത്തിൽ ഒരുവിഭാഗം സർക്കാർ നിർദേശം അംഗീകരിച്ചതാണ് തിരിച്ചടിയായതെന്ന് കമീഷൻ മുൻ അംഗങ്ങൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യയുടെ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം നീക്കില്ല ; ആവശ്യം തള്ളി യുഎസ്

Next Post

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ - സതീശൻ ചര്‍ച്ച ഇന്ന്

വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

പരിക്കേറ്റ കടൽകാക്കക്ക് തുണയായി മലയാളി ദമ്പതികൾ

പരിക്കേറ്റ കടൽകാക്കക്ക് തുണയായി മലയാളി ദമ്പതികൾ

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ;  19കാരന്‍ പിടിയില്‍

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ; 19കാരന്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021