കൊച്ചി: പ്രായപരിധി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സമിതിയിൽനിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെ 75 വയസ്സ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയിൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷ ചിന്താജെറോം, വി.പി.സാനു, പനോളി വൽസൻ എന്നിവരെ ഉൾപ്പെടുത്തി. മന്ത്രി ആർ.ബിന്ദു ക്ഷണിതാവ്. എം.സ്വരാജ്, സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉൾപ്പെടുത്തി.
ഒഴിവാക്കിയവർ:
1. വൈക്കം വിശ്വൻ (കോട്ടയം)
2. കെ.പി.സഹദേവൻ (കണ്ണൂർ)
3. പി.പി.വാസുദേവൻ (മലപ്പുറം)
4. ആർ.ഉണ്ണികൃഷ്ണപിള്ള (പത്തനംതിട്ട)
5. ജി.സുധാകരൻ
6. കോലിയക്കോട് കൃഷ്ണൻ നായർ
7. സി.പി.നാരായണൻ
8. കെ.വി.രാമകൃഷ്ണൻ (പാലക്കാട്)
9. എം.ചന്ദ്രൻ (പാലക്കാട്)
10. ആനത്തലവട്ടം ആനന്ദൻ
11. എം.എം.മണി
12. കെ.ജെ.തോമസ്
13. പി.കരുണാകരൻ