ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പുന്നപ്ര തെക്കുപഞ്ചായത്തിലെ 12–ാം വാർഡ് മെമ്പർ സുൽഫിക്കർ കസ്റ്റഡിയിൽ. പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയത് സുൽഫിക്കറെന്ന് പോലീസ് പറഞ്ഞു.
അതേ സമയം കൊലപാതകം നടന്ന് 90 ദിവസങ്ങൾക്കകംതന്നെ കുറ്റപത്രം കോടതിയിൽ നൽകാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. കുറ്റപത്രം തയാറാക്കാനുള്ള അവസാനഘട്ട ജോലികളിലാണെന്ന് അന്വേഷണ സംഘത്തലവൻ ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ.ജയരാജ് നേരത്തെ അറിയിച്ചിരുന്നു.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രൺജീത് ശ്രീനിവാസിനെ ഡിസംബർ 19നു രാവിലെ ആലപ്പുഴ നഗരത്തിലെ വീട്ടിൽക്കയറി വധിക്കുകയായിരുന്നു. കേസിൽ ഇതുവരെ 28 പ്രതികളെ പിടികൂടി.