തൃശ്ശൂർ: ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ ഇന്ന് വിഐപി ദർശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല. ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം. ഉച്ചകഴിഞ്ഞ് 2 മണിക്കു ശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി മറ്റുള്ളവർക്കും ദർശനം അനുവദിക്കും. ഇന്നലെ പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ 9 വരെ തുറന്നിരിക്കും. പതിവ് പൂജ, ദീപാരാധന ചടങ്ങുകൾക്ക് മാത്രമാകും നട അടയ്ക്കുക.