സൗദി : സൗദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി. അതേസമയം മാസ്ക് ധരിക്കൽ നിർബന്ധമാക്കുന്നത് തുടരും. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കലും ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ രണ്ട് ഡോസ് വാക്സിൻ എടുക്കാതെ രാജ്യത്തേക്ക് വരുന്നവർ, സന്ദർശക, വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർ എന്നിവർ നിർബന്ധിത ക്വാറന്റീനിൻ കഴിയണമെന്ന വ്യവസ്ഥയും സൗദിയിലേക്ക് വരുന്നതിന് മുമ്പ് പിസിആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.