കണ്ണൂർ : പ്രഭാത സവാരിക്കിടെ കാട്ടുപോത്തിൻ്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. കണ്ണൂർ കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (95)ആണ് കൊല്ലപ്പെട്ടത്. ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശേരിയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.