മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കൊണ്ടുവരാന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. 33ഉം 36ഉം വയസ് പ്രായമുള്ള ഇവര്‍ കഞ്ചാവും ക്രിസ്റ്റല്‍ മെത്തുമാണ് വിമാന മാര്‍ഗം കൊണ്ടുവന്നതെന്ന് ഹൈ ക്രിമനല്‍ കോടതിയുടെ രേഖകള്‍ വ്യക്തമാക്കുന്നു. ഷര്‍ട്ടുകളിലും കളിപ്പാട്ടങ്ങളിലും ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
മയക്കുമരുന്ന് കൊണ്ടുവന്നുവെന്ന് ഇരുവരും സമ്മതിച്ചു. എന്നാല്‍ മറ്റൊരാളുടെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്‍തതെന്നും ഇയാള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് സാധനങ്ങള്‍ കൊണ്ടുവെയ്‍ക്കുക മാത്രമായിരുന്നു തങ്ങളുടെ ജോലി എന്നും ഇവര്‍ പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ 36 വയസുകാരന് 15 വര്‍ഷം ജയില്‍ ശിക്ഷയും സഹായം ചെയ്‍തുകൊടുത്ത രണ്ടാം പ്രതിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്.
വസ്‍ത്രങ്ങളിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് ഇവര്‍ പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഒരു ഷര്‍ട്ടില്‍ ഒളിപ്പിച്ച നിലയില്‍ 550 ഗ്രാം കഞ്ചാവ് അധികൃതര്‍ കണ്ടെടുത്തത്. എന്നാല്‍ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാര്‍ തങ്ങളല്ലെന്ന് ഇരുവരും വാദിച്ചു. നിശ്ചയിച്ച സ്ഥലത്ത് സാധനങ്ങള്‍ എത്തിക്കുക മാത്രമാണ് തങ്ങളുടെ ജോലി. അജ്ഞാതനായ ഒരു വ്യക്തി അവിടെ നിന്ന് അത് ശേഖരിക്കും. ഇയാളെക്കുറിച്ച് ഒന്നും അറിയില്ല. എത്തിക്കേണ്ട സാധനങ്ങളും ഇതുപോലെയാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും ഇവര്‍ മൊഴി നല്‍കി. അജ്ഞാതമായ നമ്പറുകളില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്.