ഉത്തർ പ്രദേശ് : ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 216 സീറ്റിലാണ് നിലവിൽ ബിജെപി മുന്നിട്ട് നിൽക്കുന്നത്. എസ്പിക്ക് 104 സീറ്റിൽ ലീഡുണ്ട്. കോൺഗ്രസ്-4, ബിഎസ്പി- 8 എന്നിങ്ങനെയാണ് നിലവിലെ മുന്നേറ്റം. ഗൊരഖ്പൂരിൽ യോഗി ആദിത്യനാഥ് മുന്നിലാണ്. കർഹാളിൽ അഖിലേഷ് യാദവും മുന്നിലാണ്. അദ്യ ഫല സൂചനകൾ പ്രകാരം യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു പിന്നിലാണ്. ജസ്വന്ത് നഗറിൽ സമാജ് വാദി പാർട്ടിയുടെ ശിവപാൽ യാദവ് മുന്നിട്ട് നിൽക്കുന്നു. 403 സീറ്റുകളാണ് യുപിയിൽ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്. 2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവർത്തികമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.