കൊച്ചി: ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസ്(27) തന്റെ ‘രണ്ടാനപ്പനാ’ണെന്ന് കുഞ്ഞിന്റെ അച്ഛന് സജീവ്. കഴിഞ്ഞ ദിവസം രാത്രി കറുകുറ്റിയിലെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നോറ മരിയയുടെ അച്ഛന് സജീവ് ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോഗിച്ച ശേഷമാണ് സജീവ് കറുകുറ്റിയിലെ വീട്ടിലെത്തിയത്.
ജോണ്‍ ബിനോയ് എന്റെ രണ്ടാനപ്പനാണ്. എന്റെ അമ്മയെ രണ്ടാമത് കെട്ടിയ ആള്. പോസ്റ്റ്മോര്‍ട്ടത്തിന് ആദ്യം മുന്‍കൈയെടുത്തത് ഞാനാണ്. അങ്ങനെയുള്ള എന്നെയാണ് തല്ലിയത്. കറുകുറ്റി ബാറില്‍നിന്ന് ഒരുത്തനെയും വിളിക്കാതിരുന്നതാ. ഈ അടി ഞാന്‍ ഒറ്റയ്ക്ക് കൊള്ളണം. ചില്ല് അടിച്ച് പൊളിക്കണമെങ്കില്‍ പൊളിക്ക്.മൂന്നു വര്‍ഷമായി ബിനോയിയെ അറിയാം. എന്റെ വീട്ടില്‍ തന്നെയാണ്. അവന് എന്റെ അമ്മയുടെ തുണി അലക്കും പാത്രം കഴുകും. അങ്ങനെ വീട്ടുകാര്യങ്ങളൊക്കെ നോക്കിനടന്നിരുന്ന പയ്യനാണ്. ഇങ്ങനെ നടന്നത് പെട്ടെന്ന് ഒരു ഷോക്ക് കിട്ടിയപ്പോലെയായി.’- സജീവ് പറഞ്ഞു.