• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചന്നിയും ബാദലും ക്യാപ്റ്റനും അടിയറവ് പറഞ്ഞു ; പഞ്ചാബിലെ ജനത അത്ഭുതങ്ങള്‍ കാട്ടിയെന്ന് കെജ്രിവാള്‍

by Web Desk 01 - News Kerala 24
March 10, 2022 : 4:54 pm
0
A A
0
ചന്നിയും ബാദലും ക്യാപ്റ്റനും അടിയറവ് പറഞ്ഞു ; പഞ്ചാബിലെ ജനത അത്ഭുതങ്ങള്‍ കാട്ടിയെന്ന് കെജ്രിവാള്‍

പഞ്ചാബ് : പഞ്ചാബിലെ ജനത അത്ഭുതങ്ങള്‍ കാട്ടി ചരിത്രം സൃഷ്ടിച്ചെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. വന്‍മരങ്ങളെപ്പോലും വീഴ്ത്തി പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അട്ടമറി വിജയം നേടിയ പശ്ചാത്തലത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ക്യാപ്റ്റന്‍ സാഹിബിനേയും ചന്നി സാഹിബിനേയും ബാദല്‍ സാഹിബിനേയും പഞ്ചാബിലെ ജനങ്ങള്‍ വീഴ്ത്തിയെന്നും വിജയത്തിളക്കത്തില്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഒരു നവ ഇന്ത്യക്കുവേണ്ടി നമ്മുക്ക് ഒത്തൊരുമിച്ച് നീങ്ങാമെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളും ശരീരഭാഷയുമാണ് ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ കെജ്രിവാളിന് ഉണ്ടായിരുന്നത്. പഞ്ചാബില്‍ ഇനി ആരും വിശക്കുന്ന വയറോടെ ഉറങ്ങില്ലെന്നും പണക്കാരന്റെ കുട്ടിക്കും പാവപ്പെട്ടവന്റെ കുട്ടിക്കും തുല്യ ഗുണനിലവാവരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും കെജ്രിവാള്‍ പറഞ്ഞ.

തനിക്ക് വിഘടനവാദികളുമായി ബന്ധമുണ്ടെന്ന എതിരാളികളുടെ ആരോപണം പഞ്ചാബിലെ ജനങ്ങള്‍ വിലക്കെടുത്തില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങളെ കട്ടുമുടിക്കുന്ന മറ്റ് പാര്‍ട്ടികളാണ് തീവ്രവാദികളെന്നും അവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും കെജ്രിവാള്‍ ആഞ്ഞടിച്ചു. ഡല്‍ഹിക്ക് പുറത്തേക്ക് ആം ആദ്മി പാര്‍ട്ടിയുടെ കരുത്തുറ്റ തേരോട്ടം പഞ്ചാബില്‍ പുതുചരിത്രമെഴുതുകയാണ്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാളെന്ന നേതാവിന്റെ പ്രസക്തിയും സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനം തങ്ങള്‍ കൈയ്യാളിക്കഴിഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രബലര്‍ ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ നേതൃനിരയിലേക്ക് കെജ്രിവാള്‍ ഉയര്‍ന്നുകഴിഞ്ഞു.

ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ദളിത് വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ മറികടക്കാന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിലൂന്നി നടത്തിയ പ്രചരണത്തിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. സ്ഥാനാര്‍ഥികളെ പാര്‍ട്ടി തെരഞ്ഞെടുത്തതല്ല പകരം ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് എന്ന തരത്തിലുള്ള പ്രചരണവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതും നേട്ടമായി. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാള്‍ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നു എന്നതാണ് ഏറെ നിര്‍ണായകം.

കോണ്‍ഗ്രസിനേയും ബിജെപിയേയും ശിരോമണി അകാലിദളിനേയും കടപുഴക്കി ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ തേരോട്ടം തുടരുന്നതിനിടെ തങ്ങള്‍ ദേശീയ ശക്തിയായി മാറിക്കഴിഞ്ഞെന്ന ഉറച്ച പ്രഖ്യാപനവുമായി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അഞ്ച് സംസ്ഥാങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വ്യക്തമായ മുന്നേറ്റമുണ്ടാക്കാനായാല്‍ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി എഎപി മാറുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഡല്‍ഹി പിടിച്ചടക്കുന്നതിനേക്കാള്‍ ഭരണ സ്വാതന്ത്ര്യം പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആസ്വദിക്കാനാകുമെന്നതിനാല്‍ത്തന്നെ ഇത് എഎപിയെ സംബന്ധിച്ച് സുവര്‍ണ നേട്ടമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോവയില്‍ അക്കൗണ്ട് തുറന്ന് ആംആദ്‍മി , രണ്ട് സീറ്റ് നേടി

Next Post

ഗോവയിൽ മുഖ്യമന്ത്രി സ്ഥാനം ചൊല്ലി തർക്കം ; അവകാശവാദം ഉന്നയിച്ച് വിശ്വജിത്ത് റാണെ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഗോവയിൽ മുഖ്യമന്ത്രി സ്ഥാനം ചൊല്ലി തർക്കം ;  അവകാശവാദം ഉന്നയിച്ച് വിശ്വജിത്ത് റാണെ

ഗോവയിൽ മുഖ്യമന്ത്രി സ്ഥാനം ചൊല്ലി തർക്കം ; അവകാശവാദം ഉന്നയിച്ച് വിശ്വജിത്ത് റാണെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; നല്ല നിര്‍ദേശം, നടപ്പാക്കാന്‍ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; നല്ല നിര്‍ദേശം, നടപ്പാക്കാന്‍ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം പിണറായി നിർത്തണം : കെ സുരേന്ദ്രൻ

യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം പിണറായി നിർത്തണം : കെ സുരേന്ദ്രൻ

ജനവിധി അംഗീകരിക്കുന്നു , തോൽവിയിൽ നിന്ന് പാഠം പഠിക്കും – രാഹുൽ

ജനവിധി അംഗീകരിക്കുന്നു , തോൽവിയിൽ നിന്ന് പാഠം പഠിക്കും - രാഹുൽ

കേരളത്തില്‍ 1426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 1426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In