• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹണിട്രാപ്പിൽ വ്യവസായിയുടെ ആത്​മഹത്യ : യുവതിയും രണ്ട്​ യുവാക്കളും അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 10, 2022 : 7:40 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹണിട്രാപ്പിൽ വ്യവസായിയുടെ ആത്​മഹത്യ :  യുവതിയും രണ്ട്​ യുവാക്കളും അറസ്റ്റിൽ

പൂച്ചാക്കൽ: ഹണിട്രാപ്പിൽ കുടുങ്ങി നാലുമാസംമുമ്പ്​ പ്രമുഖ വ്യവസായി ആത്​മഹത്യചെയ്ത സംഭവത്തില സ്​ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃശൂർ ജില്ലയിൽ വാടാനപ്പള്ളി തൃത്തല്ലൂർ രായം മരക്കാർ വീട്ടിൽ സജീർ (39), എറണാകുളം രാമേശ്വരം വില്ലേജിൽ അത്തി പൊഴിക്കൽ റുഖ്സാന ഭാഗ്യവതി (സോന-36), തൃശൂർ ചേർപ്പ് പഞ്ചായത്ത് ഊരകം രാത്തോട് അമ്പാജി (44) എന്നിവരെയാണ്​ ​പൂച്ചാക്കൽ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. വ്യവസായിയുടെ അസ്വാഭാവിക മരണത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.

സാമൂഹിക സേവന സംരംഭങ്ങൾക്ക് സഹായം നൽകുന്ന വ്യവസായി തന്നെ സമീപിച്ച കണ്ണാടി ചാരിറ്റബിൾ ട്രസ്റ്റിനും പല തവണ സഹായം നൽകിയിരുന്നു. മരണത്തിന് രണ്ടാഴ്ച മുമ്പ് ട്രസ്റ്റിന്‍റെ പേരിൽ പിരിവിനെത്തിയ റുഖ്സാന വ്യവസായിയുടെ കൈയിലെ പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് വ്യവസായിയുടെ മരണത്തിൽ കലാശിച്ചത്. ഒക്ടോബർ 25 ന് പിരിവിനെന്ന വ്യാജേന റുഖ്സാനയും സജീറും ഒരു സുഹൃത്തുമായി എത്തി വ്യവസായിയെ കുടുക്കി ആദ്യം നൂറു പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും കൈക്കലാക്കി. തൃശൂരിൽ സ്വർണ ഇടപാട് നടത്തുന്ന അമ്പാജിക്കാണ് സ്വർണം വിറ്റത്. ഒരാഴ്ച കഴിഞ്ഞ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വീണ്ടും വ്യവസായിയെ സമീപിക്കുകയും തന്നി​​ല്ലെങ്കിൽ കുടുംബത്തിൽ നടക്കാൻ പോകുന്ന കല്യാണമെല്ലാം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ്​ വ്യവസായി ആത്മഹത്യ ചെയ്തതെന്ന്​ പൊലീസ്​ പറയുന്നു.

സംഭവത്തിനുശേഷം പ്രതികൾ ഫോണുകൾ ഓഫാക്കി ഒളിവിലായിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് നടന്ന വഞ്ചന കേസിൽ സജീറിനെ പൊലീസ്​ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ റുഖ്സാനയോടൊപ്പം ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുന്നതിനിടയിൽ എറണാകുളത്ത് വെച്ചാണ്​ പിടിയിലായത്​. വർഷങ്ങൾക്ക് മുമ്പ് വിവാദമായ എറണാകുളത്തെ ഹണി ട്രാപ്പ്​ കേസിലും പ്രതിയാണ് സോനയെന്ന് വിളിക്കുന്ന റുഖ് സാന. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പൂച്ചാക്കൽ എസ്.ഐ കെ.ജെ. ജേക്കബ്, ഗോപാലകൃഷ്ണൻ, എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ നിസാർ, അഖിൽ, ഷൈൻ, അരുൺ, നിധിൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി സജീറിനെ കൂടുതൽ അന്വേഷണത്തിന് പൊലീസ്​ കസ്റ്റഡിയിൽ വിട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പിയിൽ ബി.ജെ.പി പയറ്റിയത്​ പിണറായിയുടെ തന്ത്രം – കെ. സുധാകരന്‍

Next Post

52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

വ്യാജ സ്വർണം പണയം വെച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

വ്യാജ സ്വർണം പണയം വെച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നുതന്നെയെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നുതന്നെയെന്ന് പ്രോസിക്യൂഷൻ

നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്, നേതൃത്വത്തിനെതിരെ വിമർശനവുമായി ശശി തരൂർ

നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്, നേതൃത്വത്തിനെതിരെ വിമർശനവുമായി ശശി തരൂർ

അച്ഛനും മകളുമായി ജോജുവും അനശ്വരയും ; ‘ അവിയലി’ ന്റെ ട്രെയിലർ പുറത്തിറങ്ങി

അച്ഛനും മകളുമായി ജോജുവും അനശ്വരയും ; ' അവിയലി' ന്റെ ട്രെയിലർ പുറത്തിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021