തൃശൂര്‍: തൃശൂര്‍ മുളങ്കുന്നത്ത് കാവില്‍ നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്തു കഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡില്‍ കളരിക്കല്‍ കിരണ്‍-മഞ്ജു ദന്പതികളുടെ ഏക മകന് നമസ് (ഒരു വയസും രണ്ടു മാസവും) ആണ് മരിച്ചത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ നെല്ലിക്ക കുടുങ്ങിയതു മനസിലായത്.