തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്ന ബജറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2629.33 കോടി രൂപയാണ് അനുവദിച്ചത്. മുൻ വർഷത്തെക്കാൾ 288 കോടി രൂപയാണ് അധികമായി അനുവദിച്ചതെന്നും മന്ത്രി കൂട്ടിചേർത്തു.
നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണൽ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.