ഡല്‍ഹി: മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമിക്രോൺ എന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 77ലധികം രാജ്യങ്ങൾ ഇപ്പോൾ ഒമിക്‌റോണിന്റെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് താൻ മുമ്പത്തെ ഒരു വേരിയന്റിലും കണ്ടിട്ടില്ലാത്ത തോതിൽ പടരുന്നതായി ട്രെഡ്രോസ് പറഞ്ഞു. ഒമിക്രോൺ നേരിയ രോഗത്തിന് കാരണമാകുന്നു എന്നത് തെറ്റാണെന്നും ഈ വകഭേദത്തെ നിസാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾ ഒമിക്രോണിനെ ചെറിയൊരു കാര്യമായി കാണുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഒമിക്രോൺ ഗുരുതരമായ രോഗത്തിന് കാരണമാകില്ലെങ്കിലും കേസുകളുടെ എണ്ണം കൂടുന്നത് ആരോഗ്യ സംവിധാനങ്ങളെ മറികടക്കുമെന്നും ട്രെഡ്രോസ് പറഞ്ഞു. ഒമിക്രോണിനെതിരെ ബൂസ്റ്റർ ഡോസുകൾ ഫലപ്രാപ്തിയുണ്ടാക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന ബൂസ്റ്ററുകൾക്ക് എതിരല്ലെന്നും ടെഡ്രോസ് പറഞ്ഞു. ചില രാജ്യങ്ങളിൽ മാത്രമല്ല എല്ലായിടത്തും ജീവൻ രക്ഷിക്കുക എന്നതാണ് അതിന്റെ പ്രധാന ആശങ്ക. പുതിയ വേരിയന്റിനെതിരെ ബൂസ്റ്റർ ഡോസ് 75 ശതമാനം ഫലപ്രദമാണെന്ന് ഗവേഷകർ പറയുന്നു. മൂന്നാമത്തെ ഡോസ് പുതിയ വേരിയന്റിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറഞ്ഞു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് പഠനം നടത്തിയത്.