• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു : സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും

by Web Desk 04 - News Kerala 24
March 14, 2022 : 2:52 pm
in Kerala, News
Reading Time: 1 min read
0
A A
0
അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു : സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും

കൊച്ചി : അങ്കണവാടികൾ വഴി കുട്ടികൾക്കു വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ എറണാകുളം ജില്ലയിൽ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും. വിഷാംശം കണ്ടെത്തിയ അമൃതം പൊടി ഉൽപാദിപ്പിച്ച എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. ഇവിടെ ഉൽപാദിപ്പിച്ച 2000 കിലോ അമൃതം പൊടി വിതരണത്തിനു നൽകിയിട്ടില്ല. എടയ്ക്കാട്ടുവയലിലെ യൂണിറ്റിൽ ഉൽപാദിപ്പിച്ച അമൃതം പൊടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തുവാണു കണ്ടെത്തിയത്.

വിഷാംശം കണ്ടെത്തിയ അമൃതം പൊടി ഉൽപാദിപ്പിച്ച കുടുംബശ്രീ യൂണിറ്റിനെതിരെ കേസെടുത്തു കർശന നടപടികൾ സ്വീകരിക്കുമെന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് അസി. കമ്മിഷണർ എൻ.പി.മുരളി പറഞ്ഞു. അമൃതം പൊടി നിർമിക്കാൻ ഉപയോഗിച്ച നിലക്കടലയിലെ ഫംഗസിൽ നിന്നു വിഷ വസ്തു ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. അമൃതം പൊടിക്കായി ഉപയോഗിച്ച ധാന്യങ്ങളുടെ സാംപിളുകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കരളിനുണ്ടാകുന്ന അർബുദം ഉൾപ്പെടെയുള്ളവയ്ക്ക് അഫ്ലടോക്സിൻ കാരണമാകാറുണ്ട്. കുഞ്ഞുങ്ങളുടെ ശരീരത്തിനു ഹാനികരമാകുന്ന വിഷ പദാർഥമാണു കണ്ടെത്തിയിട്ടുള്ളത് എന്നതിനാൽ നടപടികൾ കർശനമാക്കാനാണു ഭക്ഷ്യ സുരക്ഷാ വകുപ്പിനു ലഭിച്ചിരിക്കുന്ന നിർദേശം.

എടയ്ക്കാട്ടുവയൽ യൂണിറ്റിൽ നിർമിച്ച ബാച്ച് നമ്പർ 98ൽ ഉൾപ്പെട്ട അമൃതം പൊടി കൊച്ചി കോർപറേഷൻ ഉൾപ്പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണു വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.അമൃതം പൊടിയുടെ റാൻഡം സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കാറുണ്ടെങ്കിലും മുൻപു വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ലെന്നു കുടുംബശ്രീ അധികൃതർ പറഞ്ഞു. ആദ്യമായാണ് ഒരു ബാച്ചിൽ വിഷാംശം കണ്ടെത്തുന്നത്. സാംപിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. അമൃതം പൊടിയുടെ നിലവാരം ഉറപ്പാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നു കുടുംബശ്രീ മിഷൻ ജില്ല കോ ഓർഡിനേറ്റർ എസ്. രഞ്ജിനി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തൊഴിച്ച് ടൂറിസ്റ്റ് ; പിന്നാലെയെത്തി തിരിച്ചടിച്ച് കടയുടമ – രണ്ടു പേർക്കു പരുക്ക്

Next Post

വേനൽച്ചൂടിൽ ക്ഷീണവും തളർച്ചയും ഉണ്ടാകുമ്പോൾ എന്തു കുടിക്കണം?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വേനൽച്ചൂടിൽ ക്ഷീണവും തളർച്ചയും ഉണ്ടാകുമ്പോൾ എന്തു കുടിക്കണം?

വേനൽച്ചൂടിൽ ക്ഷീണവും തളർച്ചയും ഉണ്ടാകുമ്പോൾ എന്തു കുടിക്കണം?

12-14 പ്രായവിഭാഗത്തിലുള്ളവർക്കും വാക്സീൻ ; 60 കഴിഞ്ഞവർക്കെല്ലാം ഇനി കരുതൽ ഡോസ്

12-14 പ്രായവിഭാഗത്തിലുള്ളവർക്കും വാക്സീൻ ; 60 കഴിഞ്ഞവർക്കെല്ലാം ഇനി കരുതൽ ഡോസ്

സംസ്ഥാനത്ത് 6 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ; താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് 6 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ; താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

‘അധികം കളിച്ചാൽ പിടിച്ചു ജയിലിൽ ഇടും’: കമ്പനികൾക്ക് റഷ്യയുടെ ഭീഷണി

'അധികം കളിച്ചാൽ പിടിച്ചു ജയിലിൽ ഇടും': കമ്പനികൾക്ക് റഷ്യയുടെ ഭീഷണി

വിഐപി പരിഗണനയില്ല ; ജയിലില്‍ ചിത്രയ്ക്ക് വീട്ടില്‍നിന്നുള്ള ഭക്ഷണം അനുവദിക്കില്ല

വിഐപി പരിഗണനയില്ല ; ജയിലില്‍ ചിത്രയ്ക്ക് വീട്ടില്‍നിന്നുള്ള ഭക്ഷണം അനുവദിക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021