• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് 6 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ; താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

by Web Desk 04 - News Kerala 24
March 14, 2022 : 3:42 pm
0
A A
0
സംസ്ഥാനത്ത് 6 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ; താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. താപനില  മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനിലയിൽ സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് വേനൽ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനും സൂര്യാതപത്തിനും സാധ്യതയുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

സംസ്ഥാനത്ത് കൊടിയ ചൂട് വരാനിരിക്കുന്നതേയുള്ളൂവെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. മധ്യേന്ത്യയിൽ നിന്നുള്ള ഉഷ്ണതംരഗങ്ങൾ എത്തുന്നതോടെ ഈ മാസം അവസാനം മുതൽ ഇനിയും ചൂട് കൂടും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽ മഴ കുറവായിരിക്കുമെന്നും കുസാറ്റിലെ കാലസ്ഥ വിദഗ്ധർ  പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് ടെസ്റ്റ് ഡോസ് മാത്രമെന്ന് വിദഗ്ധർ. അടുത്ത ദിവസങ്ങളിൽ വേനൽ മഴ വരുന്നതോടെ ചൂട് അൽപ്പം കുറയും. പക്ഷേ ഈ മാസം അവസാനത്തോടെ മധ്യേന്ത്യയിൽ നിന്ന് ഉഷ്ണതരംഗങ്ങൾ എത്തി തുടങ്ങും. അതോടെ അന്തരീക്ഷ ഊഷ്മാവ് പലയിടത്തും 40 ഡിഗ്രി കടക്കും. നിലവിൽ തമിഴ്നാട്, ആന്ധ്ര ഭാഗങ്ങളിൽ നിന്നുള്ള കരക്കാറ്റാണ് കേരളത്തിൽ കിട്ടുന്നത്. ഈ മാസം അവസാനത്തോടെ ഇതവസാനിച്ച് അറബിക്കടലിൽ നിന്ന് കാറ്റ് വരും. ഇത് അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കും. ഇതോടെ തീരപ്രദേശങ്ങളിലടക്കം അനുഭവപ്പെടുന്ന ചൂടിന്‍റെ വ്യാപ്തി കൂടും.

കാലാവസ്ഥ വ്യതിയാനമാണ് വേനൽ കടുക്കുന്നതിന് പിന്നിൽ. ഇതിനൊപ്പം കോൺക്രീറ്റ് കെട്ടിടങ്ങളിൽ നിന്ന് ചൂട് വമിക്കുന്നതും നഗരപ്രദേശങ്ങളിലടക്കം പച്ചപ്പ് കുറഞ്ഞതും വേനൽ അസഹനീയമാക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങൾ കൊടിയ ചൂടിന്‍റെതായതിനാൽ വെയിലത്തിറങ്ങുന്നവരെല്ലാം സർക്കാർ മർഗ്ഗനി‍ദ്ദേശങ്ങൾ പാലിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.

– പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയമെങ്കിലും നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

– പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.  മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

– അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

– വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

– പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

– വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷ്ണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിട്ടിട്ടുണ്ട്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.

– ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ  ഭക്ഷണ വിതരണം  നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

– മാധ്യമപ്രവർത്തകരും പോലീസ്  ഉദ്യോഗസ്ഥരും  ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട്  വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ  കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

– യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

– കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.

– മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.

– പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

– പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.

– കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

– തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

– അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

– വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

– വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

– കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

12-14 പ്രായവിഭാഗത്തിലുള്ളവർക്കും വാക്സീൻ ; 60 കഴിഞ്ഞവർക്കെല്ലാം ഇനി കരുതൽ ഡോസ്

Next Post

‘അധികം കളിച്ചാൽ പിടിച്ചു ജയിലിൽ ഇടും’: കമ്പനികൾക്ക് റഷ്യയുടെ ഭീഷണി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘അധികം കളിച്ചാൽ പിടിച്ചു ജയിലിൽ ഇടും’: കമ്പനികൾക്ക് റഷ്യയുടെ ഭീഷണി

'അധികം കളിച്ചാൽ പിടിച്ചു ജയിലിൽ ഇടും': കമ്പനികൾക്ക് റഷ്യയുടെ ഭീഷണി

വിഐപി പരിഗണനയില്ല ; ജയിലില്‍ ചിത്രയ്ക്ക് വീട്ടില്‍നിന്നുള്ള ഭക്ഷണം അനുവദിക്കില്ല

വിഐപി പരിഗണനയില്ല ; ജയിലില്‍ ചിത്രയ്ക്ക് വീട്ടില്‍നിന്നുള്ള ഭക്ഷണം അനുവദിക്കില്ല

സിൽവർലൈൻ പദ്ധതി രഹസ്യമല്ല ; വായ്പ തിരിച്ചടയ്ക്കാൻ 40 വർഷമുണ്ട് : മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതി രഹസ്യമല്ല ; വായ്പ തിരിച്ചടയ്ക്കാൻ 40 വർഷമുണ്ട് : മുഖ്യമന്ത്രി

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി

രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം :  ബംഗാളില്‍ ഇല്ലാതാക്കിയത് അഹങ്കാരമെന്ന് ചെന്നിത്തല

രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം : ബംഗാളില്‍ ഇല്ലാതാക്കിയത് അഹങ്കാരമെന്ന് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In