ന്യൂഡൽഹി: വിദ്യാഭ്യാസ പ്രവർത്തകയും ജെൻഡർ വിദഗ്ധയുമായ മീന സ്വാമിനാഥൻ (88) അന്തരിച്ചു. കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ ആണ് ജീവിത പങ്കാളി. പ്രീസ്കൂൾ വിദ്യാഭ്യാസ രംഗത്തു മീന ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുണ്ട്.
1970കളിൽ മീന സ്വാമിനാഥൻ അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് ഐസിഡിസി പദ്ധതി രൂപീകരിച്ചത്. ഈ രംഗത്ത് ധാരാളം എഴുതുകയും പരിശീലനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിൽ തിയറ്റർ സങ്കേതത്തിന്റെ പ്രയോഗത്തിന്റെ പേരിലും മീന അറിയപ്പെട്ടിരുന്നു. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ ‘ഡിസ്റ്റിംഗുഷ്ഡ്’ ആയിരുന്നു.