കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചുള്ള കർണാടക ഹൈക്കോടതി ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ് ജമാ അത്താ ഇസ്ലാമിയും കെഎൻഎമ്മും. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയാണ് ചോദ്യം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. കോടതി വിധി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നിഷേധമാണ് കോടതിവിധിയിലൂടെ സംഭവിച്ചിരിക്കുന്നത്.
ഹിജാബ് ഇസ്‌ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ശരിവെക്കുന്നതിലൂടെ മൗലികാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയുമാണ് ഭരണഘടനയുടെ സംരക്ഷകരായ കോടതി റദ്ദ് ചെയ്തിരിക്കുന്നത്. പൗരന്റെ അവകാശത്തിന് മേല്‍ ഭരണകൂടം കൈവെക്കുമ്പോള്‍ പൗരന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടവരാണ് കോടതികള്‍. ഇത്തരം വിധികള്‍ നീതിവ്യവസ്ഥക്ക് മേലുള്ള ജനങ്ങളുടെ വിശ്വാസം അസ്ഥിരപ്പെടുത്തുമെന്നും രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ, ബഹുസ്വര മൂല്യങ്ങള്‍ക്ക് വേണ്ടി പൗരസമൂഹം രംഗത്തിറങ്ങേണ്ടതുണ്ടെന്നും അമീര്‍ ഓര്‍മിപ്പിച്ചു.
കർണാടക കാമ്പസുകളിലെ ഹിജാബ് വിലക്ക് ശരി വെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധി ആശങ്കാജനകമാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു ഇസ്‌ലാമിക വസ്ത്രം ധരിക്കുവാനുള്ള പെൺകുട്ടികളുടെ മൗലികാവകാശത്തെ കോടതി കാണാതെ പോയത് ദൗർഭാഗ്യകരമാണ്. വസ്ത്ര വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള അവകാശത്തെ തടയുന്നത് നീതിയാണോയെന്നു വീണ്ടുവിചാരം നടത്തണം. ഹിജാബിന്റെ പേരിൽ വീണ്ടും ജനം തെരുവിലിറങ്ങുന്ന സാഹചര്യം രാജ്യത്തിന്റെ യശസിന് കളങ്കമേൽപ്പിക്കും. മൗലികവകാശങ്ങൾക്കു വിലക്ക് വെക്കുന്നത് രാജ്യത്തെ അസഹിഷ്‌ണുതയാണ് വെളിപ്പെടുത്തുന്നതെന്നും മദനി പറഞ്ഞു