• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റെയിൽവേ സ്വകാര്യ വത്കരിക്കാൻ പദ്ധതിയില്ല : അശ്വിനി വൈഷ്ണവ്

by Web Desk 04 - News Kerala 24
March 16, 2022 : 9:35 pm
in India, News
Reading Time: 1 min read
0
A A
0
റെയിൽവേ സ്വകാര്യ വത്കരിക്കാൻ പദ്ധതിയില്ല : അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കാൻ സർക്കാറിന് പദ്ധതിയില്ലെന്നും ഈ കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വാദം സാങ്കൽപ്പികമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2022-23 വർഷത്തേക്ക് റെയിൽവേ മന്ത്രാലയത്തിന്‍റെ ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങളെക്കുറിച്ച് നടന്ന ചർച്ചക്ക് ലോക്‌സഭയിൽ മറുപടി പറയുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമനവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ തെറ്റിദ്ധാരണ റെയിൽവേ തിരുത്തിയതായും മന്ത്രി അറിയിച്ചു.

നിയമന നിരോധനമില്ലെന്നും 1.14 ലക്ഷം തസ്തികകളിലേക്കുള്ള നിയമനം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്ക് ശേഷം ഗ്രാന്റുകൾ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഇന്ത്യൻ റെയിൽവേയെ സ്വകാര്യ വത്കരിക്കാൻ ശ്രമിക്കുന്നതായി ലോക്സഭയിൽ എംപിമാർ ആരോപിച്ചു. ആരോപണം സാങ്കൽപ്പികമാണെന്നും ഇന്ത്യൻ റെയിൽവേയുടെ ട്രാക്കുകളും കോച്ചുകളും സ്റ്റേഷനുകളും സർക്കാറിന്‍റെ പരിധിയിൽ തന്നെയാണ് വരികയെന്നും സ്വകാര്യവത്കരണത്തിന്‍റെ ചർച്ചകൾ ആവശ്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

റെയിൽവേ സാമൂഹിക ബാധ്യതകൾ നിറവേറ്റുന്നത് തുടരുമെന്നും യാത്രാക്കൂലിയിൽ 60,000 കോടി രൂപ സബ്‌സിഡി നൽകുമെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത് സെഗ്‌മെന്റിൽ 99.7 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. 750 തൂണുകളുടെ നിർമാണവും പൂർത്തിയായി. മുംബൈക്കും അഹമ്മദാബാദിനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രവൃത്തികൾ പ്രതിമാസം എട്ടു കിലോമീറ്റർ എന്ന നിരക്കിലാണ് പുരോഗമിക്കുന്നത്. ഇത് പ്രതിമാസം 10 കിലോമീറ്ററായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ സഹകരണം ലഭിക്കാത്തതിനാൽ പശ്ചിമ ബംഗാളിൽ 18 റെയിൽവേ പദ്ധതികൾ തീർപ്പാക്കാതെ കിടക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 200 കിലോമീറ്ററായി ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇത്തരം 400 ട്രെയിനുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എം.ഇ.കളും കൃഷിയും ഉൾപ്പെടെ എല്ലാ മേഖലകൾക്കും ലോജിസ്റ്റിക്കൽ ചെലവ് മെച്ചപ്പെടുത്തുന്ന ചരക്ക് ട്രെയിനുകളുടെ ലഭ്യത വർധിപ്പിക്കാൻ റെയിൽവേ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.
യുപിഎ ഭരണകാലത്ത് റെയിൽവേ മന്ത്രാലയം പക്ഷാഘാതത്തിലായിരുന്നെന്നും നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം വീണ്ടും ട്രാക്കിലായെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഴു ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

Next Post

മയക്കുമരുന്ന്​ കേസ്​: നാടുകടത്തപ്പെട്ടവർക്ക്​ മടങ്ങാൻ അപ്പീൽ നൽകാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മയക്കുമരുന്ന്​ കേസ്​: നാടുകടത്തപ്പെട്ടവർക്ക്​ മടങ്ങാൻ അപ്പീൽ നൽകാം

മയക്കുമരുന്ന്​ കേസ്​: നാടുകടത്തപ്പെട്ടവർക്ക്​ മടങ്ങാൻ അപ്പീൽ നൽകാം

ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഡീസൽ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ ;  കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി

ഡീസൽ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ ; കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി

ശക്തമായ കാറ്റിലും മഴയിലും 110 കെവി ലൈൻ പൊട്ടിവീണു ; ഒഴിവായത് വൻ ദുരന്തം

ശക്തമായ കാറ്റിലും മഴയിലും 110 കെവി ലൈൻ പൊട്ടിവീണു ; ഒഴിവായത് വൻ ദുരന്തം

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

യുക്രൈന് വീണ്ടും 800 മില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി അമേരിക്ക ; പുടിന്‍ യുദ്ധകുറ്റവാളിയെന്ന് ബൈഡന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021