തിരുവനന്തപുരം: ഡീസൽ വില കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. ലീറ്ററിന് 21 രൂപ കൂട്ടിയതോടെ വിലക്കയറ്റം മൂലം നട്ടം തിരിയുകയാണ് പൊതുജനം. സാധാരണക്കാരുടെ വാഹനമായ കെഎസ്ആർടിസിയിൽ ഇതുവഴി ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടത്തെക്കുറിച്ചു കണക്കുകൾ പുറത്തുവന്നിട്ടില്ല.
കെഎസ്ആർടിസി ഒരു ലീറ്റർ ഡീസലിന് ഇനി മുതൽ നൽകേണ്ടത് 121 രൂപ 35 പൈസ. ബൾക്ക് പർച്ചേസർ വിഭാഗത്തിൽപ്പെടുത്തിയാണ് കെഎസ്ആർടിസിയിൽ അധിക വില ഈടാക്കുന്നത്. ഇതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചില്ല.