• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാര്‍ത്ഥി സൗഹൃദ ബസ് യാത്ര ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ വിദ്യ ; മിന്നൽ പരിശോധനക്ക് തുടക്കം

by Web Desk 01 - News Kerala 24
March 17, 2022 : 11:47 am
in Kerala, News
Reading Time: 1 min read
0
A A
0
വിദ്യാര്‍ത്ഥി സൗഹൃദ ബസ് യാത്ര ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ വിദ്യ ; മിന്നൽ പരിശോധനക്ക് തുടക്കം

തിരുവനന്തപുരം : ബസ് യാത്രക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍ ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധനയ്ക്ക് തുടക്കം. ഓപ്പറേഷന്‍ വിദ്യ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത് 38 സ്വകാര്യ ബസുകള്‍. ആറ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 12 വോളന്റിയര്‍മാര്‍ ബസുകളില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ സുഗമമായ യാത്രയും അര്‍ഹമായ അവകാശങ്ങളും ഉറപ്പു വരുത്തുക, അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓപ്പറേഷന്‍ വിദ്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ബസ് യാത്രക്കിടയില്‍ നേരിടുന്ന മോശമായ പെരുമാറ്റം, കണ്‍സഷന്‍ നിഷേധം, വിവേചനം തുടങ്ങി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിനും മോട്ടോര്‍ വാഹന വകുപ്പിനും ലഭിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് നെഹ്‌റു യുവകേന്ദ്രയില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ സഹായത്തോടെ വിവര ശേഖരണത്തിന് പദ്ധതി തയാറാക്കിയത്. വോളന്റിയര്‍മാര്‍ ബസുകളില്‍ സഞ്ചരിച്ച് നേരില്‍ കണ്ട കാര്യങ്ങള്‍ ഇതിനു വേണ്ടി തയാറാക്കിയ പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

അങ്കമാലി  പെരുമ്പാവൂര്‍, ചിറ്റൂര്‍ – എറണാകുളം, കലൂര്‍ – പുക്കാട്ടുപടി, മുനമ്പം  ഹൈക്കോടതി, മൂവാറ്റുപുഴ  കോതമംഗലം, പെരുമ്പാവൂര്‍ – കോതമംഗലം, പിറവം  കലൂര്‍ എന്നീ റൂട്ടുകളിലായിരുന്നു ആദ്യ ദിവസത്തെ പരിശോധന. വിദ്യാര്‍ത്ഥികളോടുള്ള  ജീവനക്കാരുടെ പെരുമാറ്റം, കണ്‍സഷന്‍ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ടോ, ഒഴിവുള്ള സീറ്റുകളില്‍ ഇരിക്കാന്‍ അനുവദിക്കുന്നുണ്ടോ, സ്റ്റാന്റുകളില്‍ നിന്നും ബസ് പുറപ്പെടുന്നതിന് മുമ്പ് കയറാന്‍ അനുവദിക്കുന്നുണ്ടോ, നിശ്ചിത സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നുണ്ടോ, വിദ്യാര്‍ത്ഥികള്‍ക്ക് ബസില്‍ കയറുന്നതിന് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വോളന്റിയര്‍മാര്‍ നിരീക്ഷിച്ച് നിശ്ചിത ഫോമില്‍ രേഖപ്പെടുത്തിയത്.

പരിശോധനയുടെ ആദ്യദിവസം 38 ബസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ വിവേചനവും മോശമായ പെരുമാറ്റവും നേരിടുന്നതായി കണ്ടെത്തിയത്. കലൂര്‍ – പുക്കാട്ടുപടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സീറ്റുണ്ടായിരുന്നിട്ടും ഇരിക്കാന്‍ അനുവദിച്ചില്ല. പെരുമ്പാവൂര്‍ – കോതമംഗലം റൂട്ടിലെ ഒരു ബസില്‍ വിദ്യാര്‍ത്ഥികളോട് കണ്ടക്ടര്‍ മോശമായി പെരുമാറിയത് കൂടാതെ വിദ്യാര്‍ത്ഥികളെ കയറ്റുന്നതില്‍ വിമുഖത കാണിക്കുക, സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയവയും വോളന്റിയര്‍ കണ്ടെത്തി. അതേസമയം വിദ്യാര്‍ത്ഥികളോട് വളരെ നല്ല രീതിയില്‍ പെരുമാറിയ ജീവനക്കാരുമുണ്ട്. മറ്റൊരു ബസില്‍ യൂണിഫോമിലായിരുന്ന വിദ്യാര്‍ത്ഥി മുഴുവന്‍ നിരക്കും നല്‍കിയിട്ടും കണ്‍സഷന്‍ നിരക്ക് മാത്രമാണ് കണ്ടക്ടര്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദേശത്ത് നിന്ന് ലഹരി പാഴ്സൽ കടത്ത് ; പണം കൈമാറുന്നത് ക്രിപ്റ്റോ കറൻസിയായി, ആശയവിനിമയം ടെലഗ്രാം ​ഗ്രൂപ്പിൽ

Next Post

യൂറോപ്പില്‍ പടരുന്നു ഡെല്‍റ്റാക്രോണ്‍ ; അറിയാം ഈ ഹൈബ്രിഡ് വൈറസിനെ കുറിച്ച്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യൂറോപ്പില്‍ പടരുന്നു ഡെല്‍റ്റാക്രോണ്‍ ; അറിയാം ഈ ഹൈബ്രിഡ് വൈറസിനെ കുറിച്ച്

യൂറോപ്പില്‍ പടരുന്നു ഡെല്‍റ്റാക്രോണ്‍ ; അറിയാം ഈ ഹൈബ്രിഡ് വൈറസിനെ കുറിച്ച്

വിദേശത്തുനിന്ന് ലഹരിക്കടത്ത് ; 56 പേർ നിരീക്ഷണത്തിൽ

വിദേശത്തുനിന്ന് ലഹരിക്കടത്ത് ; 56 പേർ നിരീക്ഷണത്തിൽ

വിദേശനാണയ ശേഖരം കാലി ; സാമ്പത്തിക തകർച്ചയിൽ ലങ്ക ; 100 കോടി ഡോളർ സഹായവുമായി ഇന്ത്യ

വിദേശനാണയ ശേഖരം കാലി ; സാമ്പത്തിക തകർച്ചയിൽ ലങ്ക ; 100 കോടി ഡോളർ സഹായവുമായി ഇന്ത്യ

ഡബ്ലിയു.സി.സിക്ക് അനുകൂലവിധി ; ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം

ഡബ്ലിയു.സി.സിക്ക് അനുകൂലവിധി ; ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം

അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തി കൊല്ലരുത് ; പ്രതിപക്ഷം

അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തി കൊല്ലരുത് ; പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021