തിരുവനന്തപുരം: നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാജ്യസഭ ഒരു പോരാട്ടഭൂമിയാണെന്നും അങ്ങോട്ട് പോകുന്നൊരാൾ അവിടെ പോരാടാൻ പറ്റുന്ന ആളാവണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. കോൺഗ്രസിൽ രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് യുവമുഖമോ പുതുമുഖമോ വേണം എന്ന നിലപാട് യൂത്ത് കോൺഗ്രസ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.












