കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖില്‍ രാജിനെ ( 29 ) യാണ് പോലീസ് പിടികൂടിയത്. മാറാട് ഉത്സവ ആഘോഷത്തിനിടെയാണ് പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും ആക്രമിക്കുകയും ചെയ്തത്. അക്രമത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മാറാട് പോലീസ് രഹസ്യ സങ്കേതത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മാറാട് ബീച്ച് കേന്ദ്രീകരിച്ച് സദാചാര ഗുണ്ടായിസം രൂക്ഷമാണ്. ഈ സംഘത്തില്‍പ്പെട്ടയാളാണോ പ്രതിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ നിഖില്‍ രാജ്. പ്രതിയുടെ ഇത്തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനം കാരണം സ്ഥലത്തെ സ്ത്രീകളുള്പ്പെടെയള്ള പരിസരവാസികള്‍ ആശങ്കയിലായിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇയാള്‍ വനിതാ ദിനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ചത്.
പ്രതിയുടെ നീക്കങ്ങള്‍ പോലീസ് രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. പുതിയാപ്പയില് എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാറാട് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഹരീഷ്, കെ.വി. ശശികുമാര്‍, എ.എസ്.ഐ. പി. മുഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഡാനി തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ കെ. പ്രതീപ് കുമാര്‍ , ഷിബില എന്നിവരുള്‍പ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.