തിരുവനന്തപുരം : കെ റെയിലിന് ബദലായി ഫ്ളൈ ഇൻ കേരള നിർദേശം വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺഗ്രസിന്റെ പുതിയ നിർദ്ദേശം. കാസർകോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുറത്ത് എത്താം. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിർദേശിച്ചിരിക്കുകയാണ് കെ സുധാകരൻ. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
Fly’in Kerala: ആകാശത്തൊരു സിൽവർലൈൻ
നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ സാധിക്കും. അതും വെറും ₹1000 കോടിക്ക്.
അതിന് ₹1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ? സാധാരണക്കാരുടെ കിടപ്പാടം തകർക്കേണ്ടതുണ്ടോ?